പുറ്റുമാനൂർ ഗവ. യുപി സ്കൂൾ നവീകരണത്തിന് 50 ലക്ഷം
1507970
Friday, January 24, 2025 4:45 AM IST
കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ പുറ്റുമാനൂർ ഗവ. യുപി സ്കൂളിന്റെ ഒന്നാം നിലയുടെ നിർമാണത്തിന് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം അനുവദിച്ച് ഭരണാനുമതിയായി.
സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടന്ന് എത്രയും വേഗം പണി പൂർത്തീകരിക്കുമെന്ന് പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു.