പോഞ്ഞാശേരി-ചിത്രപ്പുഴ റോഡ് നവീകരണത്തിന് 25.12 കോടി
1507967
Friday, January 24, 2025 4:45 AM IST
കോലഞ്ചേരി: പോഞ്ഞാശേരി-ചിത്രപ്പുഴ റോഡ് നവീകരണത്തിനായി 25.12 കോടി രൂപ അനുവദിച്ചതായി പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു. ആലുവ - മൂന്നാർ റോഡിലെ പോഞ്ഞാശേരിയെയും ചിത്രപ്പുഴയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പോഞ്ഞാശേരി-ചിത്രപ്പുഴ റോഡ്.
ചിത്രപ്പുഴ ജംഗ്ഷൻ മുതൽ എച്ച്ഒസി ജംഗ്ഷൻ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം നാലുവരി പാതയാക്കി പുനരുദ്ധരിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. മൂന്ന് ഘട്ടമായിട്ടാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ആദ്യഘട്ടത്തിൽ എച്ച്ഒസി ജംഗ്ഷൻ മുതൽ ചിത്രപ്പുഴ ജംഗ്ഷൻ വരെയുള്ള ദൂരവും രണ്ടാം ഘട്ടത്തിൽ ഇരുമ്പനം മുതൽ ചിത്രപ്പുഴ ജംഗ്ഷൻ വരെയും മൂന്നാം ഘട്ടത്തിൽ എച്ച്ഒസി ജംഗ്ഷൻ മുതൽ ഫാക്ട് ജംഗ്ഷൻ വരെയുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.