വന്യജീവി ആക്രമണം : കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ജോലി സാധ്യത പരിശോധിക്കുമെന്ന് മന്ത്രി
1507966
Friday, January 24, 2025 4:41 AM IST
കോതമംഗലം: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് വനം വകുപ്പ് ജോലി നൽകുന്ന കാര്യത്തിൽ നിയമപരമായ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
കോതമംഗലം മണ്ഡലത്തിൽ 650.16 ലക്ഷം രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രത്യേകമായി നടപ്പാക്കി വരുന്നുവെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡനോട് പ്രദേശങ്ങൾ സന്ദർശിക്കുവാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ആന്റണി ജോണ് എംഎൽഎയുടെ സബ്മിഷന് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.