ചോറ്റാനിക്കര സാഫല്യം ഫ്ലാറ്റിൽ ഡെപ്യൂട്ടി കളക്ടർ കെ.മനോജ് സന്ദർശനം നടത്തി
1507955
Friday, January 24, 2025 4:27 AM IST
ചോറ്റാനിക്കര: അപകടാവസ്ഥയിലായ ചോറ്റാനിക്കരയിലെ സാഫല്യം ഫ്ലാറ്റിൽ ഡെപ്യൂട്ടി കളക്ടർ കെ.മനോജ് സന്ദർശനം നടത്തി. ഫ്ലാറ്റിന്റെ നിലവിലെ അപകടാവസ്ഥയെ സംബന്ധിച്ച് അടിയന്തരമായി കളക്ടർക്ക് റിപ്പോർട്ട് നൽകി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, പഞ്ചായത്തംഗങ്ങളായ കെ.കെ. സിജു, രജനി മനോഷ്, സെക്രട്ടറി ബി. ബീഗം സൈന തുടങ്ങിയവർ ഒപ്പമുണ്ടായി.
സാഫല്യം ഫ്ലാറ്റ് നിർമാണ സ്ഥലത്തെ മണ്ണെടുക്കുന്നതിലും നിർമാണത്തിലും അഴിമതി നടത്തിയ മുഴുവൻ പേരെയും നിയമത്തിന് മുന്നിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിക്കുമെന്ന് പ്രസിഡന്റ് എം.ആർ. രാജേഷ് അറിയിച്ചു.
ഫ്ലാറ്റ് പുനർനിർമ്മിക്കാൻ ആവശ്യമായ ചിലവ് ക്രമക്കേട് നടത്തിയവരിൽ നിന്ന് ഈടാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആവശ്യപ്പെട്ടു.