ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന് കൊച്ചി നഗരസഭ സന്ദര്‍ശിച്ചു
1507950
Friday, January 24, 2025 4:27 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന ധനവിന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കുന്നതിനായി ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന് അംഗങ്ങള്‍ കൊച്ചി നഗരസഭയില്‍ സന്ദര്‍ശനം നടത്തി. ചെയര്മാന് ഡോ. കെ.എന്‍. ഹരിലാലിന്റെ നേതൃത്വത്തിലുളള സംഘമാണ് സന്ദര്‍ശിച്ചത്.
മേയര്‍ എം. അനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സ്ഥിരം സമിതി അധ്യക്ഷരായ പി.ആര്. റെനീഷ്, ടി.കെ. അഷറഫ്, വി.എ. ശ്രീജിത്ത്, വി.കെ. മിനിമോള്‍, പ്രിയ പ്രശാന്ത്, നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
നഗരസഭയുടെ പൊതുവായ പ്രശ്നങ്ങള്‍ മേയര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. തദ്ദേശ ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം വര്‍ധിപ്പിക്കണമെന്നും നഗരസഭകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും സംഘത്തോട് മേയര്‍ ആവശ്യപ്പെട്ടു.
വസ്തു കൈമാറ്റ നികുതിക്കും വെഹിക്കിള്‍ ടാക്സ് കോംപന്‍സേഷനും പകരമായി മെയിന്റനന്‍സ് ഗ്രാന്‍ഡ് കൊണ്ടു വന്നത് കൊച്ചി നഗരസഭയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെടുത്തി. പരസ്യനികുതി പിരിക്കുന്ന ഏജന്‍സികളില്‍നിന്ന് നിശ്ചിത ശതമാനം തുക നഗരസഭയ്ക്ക് ലഭ്യമാക്കുന്ന കാര്യത്തില്‍ കമ്മീഷന് ഇടപെടണമെന്നും മേയര്‍ ആവശ്യപ്പെട്ടു.