ജീവിതശൈലിരോഗ ക്ലിനിക്ക് ഉദ്ഘാടനം
1484715
Friday, December 6, 2024 3:32 AM IST
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ബ്ലോക്ക് ഇൻഫർമേഷൻ സെന്ററിന്റെയും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം ജീവിതശൈലിരോഗ ക്ലിനിക്കിന്റെയും ഉദ്ഘാടനവും പിഎംഎവൈ ഭവന പദ്ധതി ആദ്യഗഡു വിതരണവും മുൻ മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സുവർണ ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് ഇ-സേവനങ്ങൾ, ഒപി ടിക്കറ്റ് ബുക്കിംഗ്, കാർഷിക കർഷക ക്ഷേമ പദ്ധതികൾ, അറിവുകൾ എന്നിവയുൾപ്പടെ വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
ജീവിതശൈലി ക്ലിനിക്കിൽ ഡോക്ടറുടെ സേവനവും മരുന്നും ലഭിക്കും. 30 ഗുണഭോക്താക്കൾക്ക് പിഎംഎവൈ ഭവന പദ്ധതിയുടെ ആദ്യഗഡു വിതരണം ചെയ്തു. ഓരോരുത്തർക്കും ആദ്യ ഗഡുവായ 48,000 വീതമാണ് നല്‍കിയത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, ഡിപിഎം ജയകൃഷ്ണൻ, ആൻസി ജോസ്, ഷെൽമി ജോണ്‍സ്, ഒ.പി. ബേബി, കെ.പി. ഏബ്രഹാം, ജോസി ജോളി, ഉല്ലാസ് തോമസ്, മേഴ്സി ജോർജ്, ഷിവാഗോ തോമസ്, സാറാമ്മ ജോണ്‍, റിയാസ് ഖാൻ, രമ രാമകൃഷ്ണൻ, ബിനി ഷൈമോൻ, ബെസ്റ്റിൻ ചേറ്റൂർ, സിബിൾ സാബു, എസ്. രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.