കൊല്ലപ്പെട്ട ബാലികയുടെ വാടക വീട്ടിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു
1484705
Friday, December 6, 2024 3:32 AM IST
ആലുവ: കൊല്ലപ്പെട്ട ബാലികയുടെ വാടക വീട്ടിൽ തുക അടയ്ക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി ബന്ധം ഇന്നലെ രാത്രി പുനഃസ്ഥാപിച്ചു.
സംഭവം വിവാദമായതോടെ കെഎസ്ഇബി ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ് ബില്‍ തുക അടച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാരെത്തി കണക്ഷൻ നൽകിയത്.
പീഡനത്തിനിരയാക്കി ജീവൻ ഇല്ലാതാക്കിയ ശേഷം ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട ബാലികയുടെ കുടുംബമാണ് സാമ്പത്തിക ബാധ്യതയിൽപ്പെട്ടത്.
എംഎല്‍എ അൻവർ സാദത്ത് എടുത്തു നല്കിയ വാടക വീട്ടിലെ കണക്ഷൻ ആണ് വിച്ഛേദിച്ചത്.
നാലംഗ കുടുംബമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിൽ തുക അടയ്ക്കാത്തതിന് കണക്ഷൻ വിച്ഛേദിച്ചിരുന്നത്. ഒരു മാസത്തിലധികമായി ജോലിയില്ലാത്തതിനാല്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.