കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരുടെ പൊളിറ്റിക്കൽ ക്യാമ്പ്
1484466
Thursday, December 5, 2024 3:28 AM IST
മൂവാറ്റുപുഴ: താഴെ തട്ടിലുള്ള സാധാരണക്കാരുമായി ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ പൊതു പ്രവർത്തകരെ ജനങ്ങൾ അംഗീകരിക്കുകയുള്ളുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാർഡ് പ്രസിഡന്റുമാരുടെ പൊളിറ്റിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരന്തരമായി ജനങ്ങളുമായി ബന്ധമുണ്ടാക്കണം. അതിന്റെ ചുമതല പാർട്ടിയുടെ താഴെതട്ടിലുള്ള പ്രവർത്തകർക്കാണ്. വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു.