നക്ഷത്ര തിളക്കത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളജ്
1484464
Thursday, December 5, 2024 3:27 AM IST
മൂവാറ്റുപുഴ: കോളജിലെ മുഴുവൻ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ചിത്രം പതിപ്പിച്ച ഭീമൻ നക്ഷത്രം ശ്രദ്ധേയമാകുന്നു. മൂവാറ്റുപുഴ നിര്‍മല കോളജിലാണ് 55 അടി നീളവും 30 അടി വീതിയുമുള്ള നക്ഷത്രം നിർമിച്ച് ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത്. കോളജിന്റെ പ്രധാന ബ്ലോക്കില്‍ നിര്‍മിച്ചിരിക്കുന്ന നക്ഷത്രത്തിൽ 3000 വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കോളജിലെ മുഴുവന്‍ ജീവനക്കാരുടെയും ചിത്രം പതിപ്പിച്ചതിലൂടെയാണ് നക്ഷത്രം ശ്രദ്ധേയമായിരിക്കുന്നത്.
ഗ്രീന്‍ ക്യാമ്പസ് പദവി ലഭിച്ച കോളജ് ആയതിനാല്‍ പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് നിര്‍മാണം. ഏകദേശം ഒരു മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോതമംഗലം രൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ നക്ഷത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജസ്റ്റിന് കെ. കുര്യാക്കോസ്, കോളജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. എ.ജെ. ഇമ്മാനുവല്‍, സോണി കുര്യാക്കോസ്, ജിജി കെ. ജോസഫ്, ഡിന്ന ജോണ്സന് എന്നിവര്‍ നക്ഷത്ര നിര്‍മാണത്തിന് നേതൃത്വം നല്കി.