ജില്ലാ പഞ്ചായത്ത് സൂര്യപ്രഭ പദ്ധതിക്കു തുടക്കമായി
1484205
Wednesday, December 4, 2024 3:56 AM IST
പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 58 സ്കൂളുകളിലും നടപ്പാക്കുന്ന സൗരോർജ വൈദ്യുത ഉത്പാദന പ്രവൃത്തിയായ സൂര്യപ്രഭ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു.
കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു.
സൂര്യപ്രഭ പദ്ധതിയുടെ ഭാഗമായി ഏഴു കിലോ വാട്ടിന്റെ സൗരോർജ്ജ പാനലാണ് ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചിട്ടുള്ളത്. ഊർജ മേഖലയിലെ സർക്കാർ ഏജൻസിയായ അനർട്ടിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.