ഓൾ കേരള ഇന്റർ സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പ്: വിശ്വജ്യോതി ജേതാക്കൾ
1484204
Wednesday, December 4, 2024 3:56 AM IST
അങ്കമാലി: താമരച്ചാൽ സെന്റ് മേരീസ് സ്കൂളിൽ നടന്ന മെട്രോ സഹോദയ ഓൾ കേരള ഇന്റർ സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ അങ്കമാലി വിശ്വജ്യോതി സ്കൂൾ ടീം ജേതാക്കളായി. 30 സ്വർണവും 19 വെള്ളിയും എട്ട് വെങ്കലമെഡലുകളും നേടി 238 പോയിന്റോടെയാണ് വിശ്വജ്യോതി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
37 വിദ്യാർഥികളാണ് വിശ്വജ്യോതി സ്കൂളിൽ നിന്നും മത്സരത്തിൽ പങ്കെടുത്തത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്കൂളിന്റെ കിരീട നേട്ടം. ആകെ 31 സ്കൂളുകളാണ് മത്സരിച്ചത്.
റസൽ ജോൺ ജൂഡ്, ജോഷ്വ കെ. സതീഷ്, അലീന ജെറാൾഡ്, ഇന്ദ്രാണി എം. മേനോൻ, പൂർണിമ ദേവ്, റിച്ചാർഡ് ജോൺ ജിജോ, ഡേവിഡ് ജോൺ ജിജോ, ജോനാർത് സോബിൻ, ആൻ ഗ്രേയ്സ് ഗോമസ് എന്നിവർ വിവിധ കാറ്റഗറികളിൽ വ്യക്തിഗത ചാമ്പ്യൻമാരായി. 9,11,14,17 വയസിന് താഴെയുള്ളവർക്കായുള്ള ഗ്രൂപ്പ് ചാമ്പ്യൻഷിപ്പും വിശ്വജ്യോതി ടീം കരസ്ഥമാക്കി.
പങ്കെടുത്ത വിദ്യാർഥികളെയും പരിശീലകനെയും മാനേജ്മെന്റ് അനുമോദിച്ചു.