അന്താരാഷ്്ട്ര ഭിന്നശേഷി ദിനാചരണം
1484202
Wednesday, December 4, 2024 3:56 AM IST
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. കാരക്കുന്നം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീവിദ്യ, നഗരസഭാംഗം സിജു ഏബ്രഹാം, ഫാ. ജോർജ് വള്ളോംകുന്നേൽ, പ്രൊവിഡൻസ് ഹോം മദർ സിസ്റ്റർ ലീമ, ലീലാമ്മ തോമസ്, ഡോ. സ്മിത ആർ. മേനോൻ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. ജില്ലാ ഹോമിയോ ആശുപത്രി പാലിയേറ്റീവ് പദ്ധതിയുടെ എട്ടാം വാർഷികവും ഇതോടൊപ്പം ആഘോഷിച്ചു. സൗജന്യ ഹോമിയോ മെഡിക്കൽ ക്യാന്പും നടത്തി. നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർമാരായ ഡോ. ജിസ്മി ജോസഫ്, ഡോ. ഫാത്തിമ ജുമാന എന്നിവർ രോഗികളെ പരിശോധിച്ചു മരുന്നുകൾ നൽകി. പാലിയേറ്റീവ് നഴ്സ് എലിസബത്ത്, നഴ്സിംഗ് അസിസ്റ്റന്റ് തങ്കച്ചൻ, മാത്യൂസ് ജേക്കബ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.