ഇന്ത്യയ്ക്കായി ഇരട്ടമെഡൽ നേടിയ ക്രിസ്റ്റീനയ്ക്ക് സ്വീകരണം നൽകി
1484198
Wednesday, December 4, 2024 3:56 AM IST
കോതമംഗലം: കഴിഞ്ഞ 27 മുതൽ 30 വരെ സിംഗപ്പൂരിൽ നടന്ന ഏഷ്യ പസഫിക് ഷിന്റോറിയൂ കരാട്ടെ ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കത്താ വിഭാഗത്തിൽ വെള്ളി മെഡലും കുമിത്തെ വിഭാഗത്തിൽ വെങ്കല മെഡലും നേടിയ ക്രിസ്റ്റീന റിൻസിന് കുട്ടന്പുഴയിൽ സ്വീകരണം നൽകി. കുട്ടന്പുഴ വിമല പബ്ലിക് സ്കൂലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
കുട്ടന്പുഴ പന്പ് ജംഗ്ഷനിൽനിന്ന് ഘോഷയാത്രയായാണ് ക്രിസ്റ്റീനയെ സ്വീകരണ വേദിയിലേക്ക് ആനയിച്ചത്.
ടൗണിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ, സിസ്റ്റർ റജിൻ, ഷീല രാജീവ്, ജോഷി പൊട്ടയ്ക്കൽ, ശ്രീജ ബിജു, റോയി ഏബ്രഹാം, റിൻസ് പൗലോസ്, സിജി സജി എന്നിവർ പ്രസംഗിച്ചു. പിടിഎ എക്സിക്യൂട്ടീവംഗങ്ങൾ, അധ്യാപക-അനധ്യാപകർ, വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങി നൂറുകണക്കിന് പേർ അനുമോദന യോഗത്തിൽ പങ്കെടുത്തു.