സ്പീക്കര്‍ പോര്‍ട്ട് ട്രസ്റ്റ് സന്ദര്‍ശിച്ചു
1484189
Wednesday, December 4, 2024 3:56 AM IST
കൊച്ചി: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ സന്ദര്‍ശനം നടത്തി. പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ബി. കാശി വിശ്വനാഥന് സ്പീക്കറെ പൂച്ചെണ്ടു നല്കി സ്വീകരിച്ചു. വാണിജ്യ വ്യവസായ രംഗങ്ങളിലെ വളര്‍ച്ചയ്ക്കായി പോര്‍ട്ട് ട്രസ്റ്റിന്റെ ഭാവി പരിപാടികള്‍ക്കായുള്ള നവീന ആശയങ്ങള്‍ സ്പീക്കര്‍ ചെയര്‍മാനുമായി പങ്കുവച്ചു. സ്പീക്കര്‍ക്ക് പോര്‍ട്ട് ട്രസ്റ്റിന്റെ ഉപഹാരം നല്കി ചെയര്മാന് ആദരിച്ചു. സ്പീക്കറോടൊപ്പം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അര്‍ജുനും ഉണ്ടായിരുന്നു.