കരിങ്ങാച്ചിറ തമുക്ക് പെരുന്നാൾ ഇന്ന് സമാപിക്കും
1483957
Tuesday, December 3, 2024 3:38 AM IST
തൃപ്പൂണിത്തുറ: ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാളും തമുക്ക് നേർച്ചയും ഇന്ന് സമാപിക്കും.
പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് രാവിലെ 5.45ന് പ്രഭാത പ്രാർഥന, 6.30ന് കുർബാന, ധൂപപ്രാർഥന, 8.30ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് ചിത്രപ്പുഴ കുരിശുപള്ളിലേക്ക് പ്രദക്ഷിണം. തമുക്ക് നേർച്ച സമർപ്പിക്കുവാൻ നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് കത്തീഡ്രലിൽ എത്തിച്ചേർന്നത്. ഭക്തസംഘടനകളും കുടുംബയൂണിറ്റ് പ്രവർത്തകരും ചേർന്നാണ് തമുക്ക് തയാറാക്കുന്നത്.
തമുക്ക് വിതരണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.