ബിജെപിയുടേത് പ്രഹസന സമരമെന്ന് എംഎൽഎ
1483955
Tuesday, December 3, 2024 3:38 AM IST
കോതമംഗലം : തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ നിർമാണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയത് വെറും പ്രഹസന സമരമാണെന്ന് ആന്റണി ജോണ്‍ എംഎൽഎ. പരിമിതമായ സാഹചര്യത്തിൽ ആയക്കാട് കവലയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന തൃക്കാരിയൂർ ഹെൽത്ത് സബ് സെന്ററിന് പുതിയ മന്ദിരം നിർമിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും രണ്ടു ഘട്ടമായി അനുവദിച്ച 40 ലക്ഷം വിനിയോഗിച്ചാണ് ഗ്രൗണ്ട് ഫ്ലോറിൽ നാലു മുറികളും ഒന്നാം നിലയിൽ നാലു മുറികളും ഉൾപ്പെടെ എട്ട് മുറികളടങ്ങുന്ന കെട്ടിട സമുച്ചയം നിർമ്മിച്ചത്.
90 ശതമാനനം നിർമാണവും ഈ തുക ഉപയോഗിച്ച് നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് 2023-24 സാന്പത്തിക വർഷം എംഎൽഎ ഫണ്ടിൽ നിന്നു തന്നെ 18 ലക്ഷം അനുവദിക്കുകയും കഴിഞ്ഞ 17ന് പ്രവൃത്തിക്ക് സാങ്കേതിക അനുമതിയും ലഭ്യമായിട്ടുള്ളതാണ്.
പ്രവർത്തിയുടെ ടെൻഡർ 26ന് പുറപ്പെടുവിക്കുകയും ചെയ്തു. നാളെ ടെൻഡർ ക്രോസിംഗ് തീയതിയുമാണ്. ആറിന് ടെൻഡർ ഓപ്പണ്‍ ചെയ്യും. ഇതിനിടെ ബിജെപി നടത്തിയ സമരം വെറും പ്രഹസനം മാത്രമാണെന്ന് എംഎൽഎ അറിയിച്ചു.