എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
1483952
Tuesday, December 3, 2024 3:38 AM IST
കോതമംഗലം : തൃക്കാരിയൂർ ഹെൽത്ത് സബ്ബ് സെന്റർ ജോലികൾ ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കാരിയൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആന്റണി ജോണ്‍ എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട്, മണ്ഡലം ജനറൽ സെക്രട്ടറി അനിൽ ഞാളുമഠം, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എ.എൻ. രാമചന്ദ്രൻ, പി.എസ് രാജു, സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ അന്‍പോലി, ടി.എസ് സുനീഷ്, ഗീതു മോഹൻ, മണ്ഡലം ട്രഷറർ ഗ്രേസി ഷാജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി മാത്തുക്കുട്ടി, സന്ധ്യാ സുനിൽ, തൃക്കാരിയൂർ ഏരിയാ പ്രസിഡന്റ് പ്രവീണ്‍ കുമാർ, മണ്ഡലം സമിതി അംഗം കെ.എൻ. ജയചന്ദ്രൻ, വാർഡംഗങ്ങളായ ശോഭ രാധാകൃഷ്ണൻ, സിന്ധു പ്രവീണ്‍ എന്നിവർ പങ്കെടുത്തു.