കെസിവൈഎം കലൂര്‍ മേഖലാ സമ്മേളനം
1483676
Monday, December 2, 2024 3:52 AM IST
കൊച്ചി: പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തില്‍ നടന്ന കെസിവൈഎം കലൂര്‍ മേഖലാ സമ്മേളനം കെസിവൈഎം വരാപ്പുഴ അതിരൂപത മുന്‍ പ്രസിഡന്റ് കെ.ജെ. ജസ്റ്റിന് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. അതിരൂപത അല്മായ കമ്മീഷന് സെക്രട്ടറി ജോര്‍ജ് നാനാട്ട് മുഖ്യപ്രഭാഷണം നടത്തി.
ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, പൊറ്റക്കുഴി ഇടവക സഹവികാരി ഫാ. സെബി വിക്ടര്‍ തുണ്ടിപ്പറമ്പില്‍, കലൂര്‍ യൂത്ത് ഫൊറോന ഡയറക്ടര്‍ ഫാ. ജിലു ജോസ് മുള്ളൂര്‍, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെസിവൈഎം വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി കെ.ജെ. റോസ് മേരി, പൊറ്റക്കുഴി കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് അമല്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അമല്‍ ജോര്‍ജ്-പ്രസിഡന്റ്, അമൃത് ബാരിഡ്-സെക്രട്ടറി, അലീന സച്ചിന്-വൈസ് പ്രസിഡന്റ്, ആന്റണി ജോസഫ് -യൂത്ത് കൗണ്‍സിലര്‍ എന്നിവരെ തെരഞ്ഞെടുത്തു.