ബൈബിള്‍ പാരായണ മാസാചരണം തുടങ്ങി
1483675
Monday, December 2, 2024 3:52 AM IST
കൊച്ചി: കാത്തലിക് ബൈബിള്‍ കമ്മീഷന് നേതൃത്വത്തില്‍ അഖണ്ഡ ബൈബിള്‍ പാരായണ മാസാചരണത്തിന് തുടക്കമായി. തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍ വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോജു കൊക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
കെസിബിഎസ് വൈസ് പ്രസിഡന്റ് ആന്റണി പാലിമറ്റം, തൈക്കൂടം പള്ളി വികാരി ഫാ.ജോബി അശീതുപറമ്പില്‍, സഹവികാരി ഫാ. ജിതിന് റാഫേല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി മെല്ക്കം ഓസ്റ്റിന്‍ ഓബി, അജപാലന ശുശ്രൂഷ സമിതി കണ്‍വീനര്‍ വത്സ ജോണ്‍, സിസ്റ്റര്‍ മരിയ അന്ന, നെല്‍സണ്‍ തിരുനിലത്ത് എന്നിവര്‍ നേതൃത്വം നല്കി. സമ്പൂര്‍ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു.