കളക്ടറേറ്റ് വളപ്പ് ഉപേക്ഷിക്കപ്പെട്ട സർക്കാർ വാഹനങ്ങളുടെ ശവപ്പറന്പ്
1483672
Monday, December 2, 2024 3:10 AM IST
കാക്കനാട്: കാടുപിടിച്ചു കിടക്കുന്ന കളക്ടറേറ്റു വളപ്പിൽ പലഭാഗത്തും തുരുമ്പെടുത്തു നശിച്ചു കിടക്കുന്ന ഒട്ടേറെ സർക്കാർ വാഹനങ്ങൾ. ഇവയിൽ ഉപയോഗയോഗ്യമായവയും ഉണ്ടന്നത് മറ്റൊരു പ്രത്യേകത. ലേലം ചെയ്തു വിൽക്കാൻ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും കളക്ടറേറ്റിലേക്ക് കൈമാറിയ ആഢംബര വാഹനങ്ങളും ഒരാൾപ്പൊക്കത്തിൽ പടർന്നു കയറിയ പുൽക്കാടുകൾക്കുള്ളിൽ വെയിലും മഴയുമേറ്റു തുരുമ്പെടുത്തുകിടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു വിഭാഗത്തിന്റെ കൈവശമുള്ള ഇവിഎം വിവി പാറ്റ്സംഭരണശാലയ്ക്കു പിന്നിലും ഇത്തരത്തിൽ നാശോന്മുഖമായിക്കിടക്കുന്ന ധാരാളം വാഹനങ്ങൾ കാണാം. പരേഡ് ഗ്രൗണ്ടിലെ ഓപ്പൺ സ്റ്റേജിനു പിന്നിൽ ടെമ്പോ ട്രാവലറുകൾ, ജീപ്പുകൾ, അംബാസിഡർ കാറുകൾ എന്നിങ്ങനെ ഉപയോഗപ്രദമല്ലാത്ത വാഹനങ്ങൾ ധാരാളം കാണാം. നാലു പ്രവേശന കവാടങ്ങളിൽ രണ്ടെണ്ണത്തിനു സമീപമുള്ള സ്ഥലമാകെ വള്ളിപ്പടർപ്പുകളും പാഴ്മരങ്ങളും വളർന്ന് കാവുകളായിട്ടുണ്ട്.
കളക്ടറേറ്റ് ജീവനക്കാർക്കായുള്ള ഭക്ഷണശാലയുടെ മുറ്റം വരെ പാഴ്മരങ്ങളും പുല്ലുകളുംവളർന്ന നിലയിലാണ്. കുടുംബശ്രീ വനിതകളാണ് ഈ കാന്റീനിന്റെ നടത്തിപ്പുകരാർ ഏറ്റെടുത്തിട്ടുള്ളത്. കളക്ടറേറ്റു പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ കടുത്ത അനാസ്ഥ മൂലം കളക്ടറേറ്റുവളപ്പിൽനല്ലൊരുശതമാനവുംകാടുകളായിഇതിനോടകംമാറിക്കഴിഞ്ഞു. ഒപ്പംധാരാളംവിഷപ്പാമ്പുകളും ഇവിടെയുണ്ട്.