തൃപ്പൂണിത്തുറ റോട്ടറി ക്ലബ് സംഗീത വിരുന്ന് സംഘടിപ്പിച്ചു
1461212
Tuesday, October 15, 2024 5:48 AM IST
കൊച്ചി: റോട്ടറി ക്ലബ് ഓഫ് തൃപ്പൂണിത്തുറയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജുവനൈൽ ഡയബറ്റിക് ബാധിതരായ വിദ്യാർഥികളെയും കലാരംഗത്തു സഹായമർഹിക്കുന്ന കലാകാരന്മാരെയും സഹായിക്കുന്നതിനായി ശ്രീരാഗമോ എന്ന പേരിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.
സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ റോട്ടറി ക്ലബ് അംഗങ്ങൾ കൂടിയായ രാജേഷ് ചേർത്തല, ഗണേഷ് സുന്ദരം, കെ കെ നിഷാദ്, ദിവ്യ എസ് മേനോൻ എന്നിവർ ഗാനസദ്യയൊരുക്കി. ചടങ്ങ് ശരത് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.