എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി
1461202
Tuesday, October 15, 2024 2:06 AM IST
മൂവാറ്റുപുഴ: കൂത്തുപറന്പ് രക്തസാക്ഷികളെ അപമാനിച്ച മാത്യു കുഴൽനാടൻ എംഎൽഎയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
കച്ചേരിത്താഴത്ത് പാർട്ടി ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് നഗരംചുറ്റി എംഎൽഎ ഓഫീസിനു സമീപമെത്തിയപ്പോൾ പോലീസ് തടഞ്ഞു. ഏതാനും പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. തുടർന്ന് യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
സംഘർഷാവസ്ഥ മുന്നിൽകണ്ട് വൻ പോലീസ് സംഘം എംഎൽഎ ഓഫീസ് പരിസരത്ത് നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. പ്രകടനത്തെ ചെറുക്കാൻ തിരക്കേറിയ എംസി റോഡിന് കുറുകെ ബാരിക്കേഡ് തീർത്തതുമൂലം വാഹന യാത്രക്കാർ ഏറെനേരം ദുരിതത്തിലായി.