കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
1461023
Monday, October 14, 2024 10:24 PM IST
വൈപ്പിൻ: പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി കാണാതായ പ്ലസ്ടു വിദ്യാർഥി സൗത്ത് പുതുവൈപ്പ് മാരായി ഹോബിയുടെ മകൻ ബോധി (17)യുടെ മൃതദേഹം കണ്ടെത്തി.
തെരച്ചിലിനിടയിൽ ഇന്നലെ വൈകുന്നേരം മൂന്നോടെ വളപ്പ് തീരത്തുനിന്ന് 300 മീറ്റർ അകലെ കടലിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് രണ്ടിന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ സംസ്കരിക്കും.