മോഷണം: പ്രതികൾ അറസ്റ്റിൽ
1460891
Monday, October 14, 2024 4:07 AM IST
കാക്കനാട്:ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ചർച്ച് പാരിഷ് ഹാളിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയുടെ ബാഗിൽ നിന്നും മൊബൈൽ ഫോണും പണവും അപഹരിച്ച കേസിലെ പ്രതികളെ തൃക്കാക്കര പൊലിസ് പിടികൂടി.
തൃശൂർ സ്വദേശി കിഡ്നി ബിജു(61), വെസ്റ്റ് ബംഗാൾ സ്വദേശികളായ മസിദുൾ (21), കല്ലുമണ്ടൽ (37) എന്നിവരാണ് പിടിയിലായത്. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ സുധീർ, എസ്എ വി.ബി. അനസ്, സിവിൽ പോലീസ് ഓഫിസർമാരായ സിനാജ്, സുജിത് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.