വീണ്ടെടുക്കാം വിളനിലങ്ങൾ; പദ്ധതിയുമായി കുട്ടിക്കർഷകർ
1460889
Monday, October 14, 2024 4:07 AM IST
നെടുമ്പാശേരി: നെൽക്കൃഷി വീണ്ടെടുക്കാനുള്ള പദ്ധതിയുമായി കുട്ടിക്കർഷകർ. പുളിയനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ നടപ്പാക്കുന്ന തനത് പ്രവർത്തനമായ "വീണ്ടെടുക്കാം വിളനിലങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായി പുളിയനം പാടത്ത് പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് വിത്ത് വിതച്ചു.
പാറക്കടവ് പഞ്ചായത്ത് മെമ്പർ പി.ആർ. രാജേഷ് വിത്ത് വിതച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോസ്ഫിൻ ബ്രിട്ടോ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
പ്രധാനാധ്യാപകൻ കെ.ബി. പ്രകാശ്, പി.വി. മുരുകദാസ് , പിടിഎ ഭാരവാഹികളായ അജിത്കുമാർ, ജിൻസി ഷൈജു, പൂർവ വിദ്യാർഥി സംഘടനാ ഭാരവാഹികളായ പി.വി. അയ്യപ്പൻ, ഇ.എസ്. നാരായണൻ, പി.കെ. വേലായുധൻ എന്നിവർ സംസാരിച്ചു.