അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
1460810
Sunday, October 13, 2024 11:46 PM IST
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ഓട്ടോ മതിലിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഈസ്റ്റ് മാറാടി ചെറുകുന്നേൽ ഏലിയാസ് (തങ്കച്ചൻ, 65) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചിനായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി മേക്കടന്പ് കണിയാംപടിക്കൽ കുടുംബാംഗം. മക്കൾ: ബേസിൽ, ബേജിൻ. മരുമകൾ : അലീന.