ഉംറ തീർഥാടക കുഴഞ്ഞുവീണു മരിച്ചു
1460805
Sunday, October 13, 2024 11:46 PM IST
പെരുന്പാവൂർ: ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീർഥാടക കുഴഞ്ഞു വീണ് മരിച്ചു. ഓടയ്ക്കാലി പാച്ചുപിളളപ്പടി നരീക്കാമറ്റം ഫാത്തിമ (68) ആണ് ശനിയാഴ്ച്ച സൗദിയിൽ മരണപ്പെട്ടത്. ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ വാഹനത്തിലേക്കു കയറുന്നതിനിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കബറടക്കം നടത്തി. മക്കൾ: അഷ്റഫ്, നസീമ. മരുമക്കൾ: നസീറ, സലീം.