ആദിവാസി കോളനിയിൽ കാട്ടാന ശല്യം രൂക്ഷം
1460721
Saturday, October 12, 2024 4:02 AM IST
പെരുമ്പാവൂർ : പൊങ്ങൻചോട് ആദിവാസി കോളനിയിൽ കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിലുള്ളവരുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായി.നാളുകളായി കോളനിയിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
വീടിന്റെ വാതിൽക്കൽ വരെ ആന വന്ന് നിൽക്കുന്ന അവസ്ഥയാണ്. ഒരിടത്ത് ആനയിറങ്ങിയാൽ വാച്ചർമാർ അവിടെ നിന്ന് ഓടിച്ചാൽ മറ്റൊരിടത്തേക്ക് അത് എത്തുന്ന അവസ്ഥയാണ്. കാട്ടിലേക്ക് ആന ഉൾവലിഞ്ഞ് പോകാത്ത അവസ്ഥ നാട്ടുകാരെ ഭയപ്പെടുത്തുന്നു.
സമീപത്തെ മറ്റൊരു ഗിരിവർഗ കോളനിയായ താളുകണ്ടത്ത് ഫെൻസിംഗ് ജോലികൾ ആരംഭിക്കുന്നതോടെ പൊങ്ങിൻചുവട് ആനയുടെ ശല്യം രൂക്ഷമാകുമെന്നാണ് കോളനി മൂപ്പൻ ശേഖരൻ പറയുന്നത്. അതിനാൽ തന്നെ പ്രദേശത്ത് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് കോളനി വാസികളുടെ ആവശ്യം.