ആസാം സ്വദേശികൾ ഏറ്റുമുട്ടി; ഇരുവർക്കും വെട്ടേറ്റു
1460716
Saturday, October 12, 2024 4:02 AM IST
പെരുമ്പാവൂർ: ആസാം സ്വദേശികൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുവരുടെയും തലയ്ക്ക് വെട്ടേറ്റു. അനാറുൽ ഹുസൈൻ, റഫീക്കുൾ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് പെരുമ്പാവൂർ വട്ടക്കാട്ടുപടി റേഷൻ കട കവലയിലായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും പെരുമ്പാവൂർ താലൂക്ക് ആശുത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.