പാഴ്വസ്തു ശേഖരിച്ചു
1460402
Friday, October 11, 2024 3:57 AM IST
തിരുമാറാടി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുപ്പി, കുപ്പിച്ചില്ല്, പാഴ്വസ്തു ശേഖരണം നടത്തി. തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി കുപ്പി, കുപ്പിച്ചില്ല്, ചെരുപ്പ്, ബാഗ്, ഇ-വേസ്റ്റ് എന്നിവ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ശുചിത്വം സുന്ദരം തിരുമാറാടി കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കളക്ഷൻ പോയിന്റുകൾ നിശ്ചയിച്ച് ശേഖരിച്ച 12 ടണ്ണോളം പാഴ്വസ്തുക്കളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.
പാഴ്വസ്തുക്കൾ കയറ്റിയുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.