കേരള കോൺഗ്രസ് 60-ാം ജന്മദിനാഘോഷം
1460399
Friday, October 11, 2024 3:57 AM IST
കോതമംഗലം: കേരള കോൺഗ്രസ് ജേക്കബ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് 60-ാം ജന്മദിനം ആഘോഷിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ആൻറണി പാലക്കുഴി, വൈസ് പ്രസിഡന്റ് ടി.വി. ബേബി, സി.പി. ജോസ്, എ.ആർ. ചെറിയാൻ, എം.എം. മാത്യു, മാത്യു വാരപ്പെട്ടി, പ്രഫ. എ.പി. എൽദോ മാത്യു, കൊറ്റം ബെന്നി, പി.വി. അവറാച്ചൻ എന്നിവർ പങ്കെടുത്തു.