പുതിയ പാലം നിർമാണം: പബ്ലിക്ക് ഹിയറിംഗ് ഇന്ന്
1460393
Friday, October 11, 2024 3:47 AM IST
തൃപ്പൂണിത്തുറ: ഇരുമ്പ് പാലത്തിന് പകരം തട്ടപ്പിള്ളിക്കാട്ട് പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി.
പൂണിത്തുറ, നടമ വില്ലേജുകളിലായി 60 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് തയാറാക്കുന്നതിനുള്ള പബ്ലിക്ക് ഹിയറിംഗ് ഇന്ന് രാവിലെ 11.30ന് ഗാന്ധിസ്ക്വയറിലെ ക്ലാസിക് ഫോർട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും.
പട്ടികയിലുള്ള ഭൂമിയിൽ അവകാശമുള്ള എല്ലാ പദ്ധതി ബാധിതരും ഹിയറിംഗിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.