മാനസികാരോഗ്യ ദിനാഘോഷം നടത്തി
1460387
Friday, October 11, 2024 3:47 AM IST
അങ്കമാലി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി അങ്കമാലി കെഎസ്ആര്‍ടി ബസ് സ്റ്റേഷനില്‍ ബോധവല്‍ക്കരണ പരിപാടിയും ക്ലാസും സംഘടിപ്പിച്ചു.
തൊഴില്‍ മേഖലയില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ബോധവല്‍ക്കരണ പരിപാടികള്‍. എംഎജിജെ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധ ഡോ.അനു ശോഭ ജോസ് മാനസിക ആരോഗ്യത്തെക്കുറിച്ച് വിശദീകരിച്ചു.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും ആവശ്യകതയും ചൂണ്ടിക്കാണിച്ച് മൂക്കന്നൂര്‍ ലിസ്യു കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും, സ്ട്രീറ്റ് പ്ലേയും അവതരിപ്പിച്ചു.
ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ തോമസ് കരോണ്ടുകടവില്‍,
ജോയിന്റ് ഡയറക്ടര്‍ ബ്രദര്‍ സജി കളമ്പുകാട്ട്, ജനറല്‍ മാനേജര്‍ സന്തോഷ് കുമാര്‍, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.രമ്യ ചിദംബരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.