കിണറ്റിൽ വീണ മ്ലാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു
1460012
Wednesday, October 9, 2024 8:19 AM IST
കോതമംഗലം: കുട്ടന്പുഴ വെള്ളാരംകുത്തിൽ കിണറ്റിൽ വീണ മ്ലാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. കുട്ടന്പുഴ പഞ്ചായത്ത് വെള്ളാരംകുത്ത് ആനകുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പടംകുടികൽ മോഹനന്റെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് മ്ലാവ് വീണത്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. 15 അടി താഴ്ചയുള്ള കിണറിൽ 10 അടി വെള്ളമുണ്ട്. ഏകദേശം നാല് വയസ് തോന്നിക്കുന്ന പെണ് മ്ലാവണ് വീണത്.
സീനിയർ ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ, ഫയർ ഓഫീസർമാരായ ഒ.ജി. രാജേഷ്, എം.ആർ. അനുരാജ്, പി.എം. നിസാമുദീൻ, കെ.എസ്. ബാദുഷ, സഞ്ജു സാജൻ, ശ്രുതിൻ പ്രദീപ്, അതുൽ വി. ബാബു, ഹോംഗാർഡുമാരായ പി. ബിനു, കെ.യു. സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വനം വകുപ്പ് അധികൃതർ മ്ലാവിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.