പാലിയേറ്റീവ് രോഗികൾക്ക് ഡയപ്പറുകളും മരുന്നുകളും നൽകി
1460004
Wednesday, October 9, 2024 8:19 AM IST
കൂത്താട്ടുകുളം: പാലിയേറ്റീവ് രോഗികൾക്ക് കാരുണ്യ സ്പർശമേകി കൂത്താട്ടുകുളം റോട്ടറി ക്ലബ് മാതൃകയായി. കൂത്താട്ടുകുളം റോട്ടറി ക്ലബിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി പാലക്കുഴ പാലിയേറ്റീവ് സെന്ററിന് കിടപ്പ് രോഗികൾക്കാവശ്യമായ ഡയപ്പറുകളും മരുന്നുകളും നൽകിയാണ് മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.
പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ യോഗം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് പി.ജി. സിനോജ് അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് പി.ജി. സിനോജിൽനിന്നും പാലക്കുഴ പിഎച്ച്സി മെഡിക്കൽ ഓഫീസർ സുനിത അവശ്യവസ്തുക്കൾ ഏറ്റുവാങ്ങി. ജിബി, ഇ.എം. വർഗീസ്, അരുണ്‍ ജോയി ജോസഫ്, എം.യു. ജോസഫ്, അഖിൽ സജി, പോൾ പീറ്റർ, റെജീ വർഗീസ്, വി.ജെ. പൗലോസ്, ഹരി ശർമ എന്നിവർ പ്രസംഗിച്ചു.