മൊബൈൽ കടയിൽ മോഷണം; പ്രതി പിടിയിൽ
1459705
Tuesday, October 8, 2024 7:27 AM IST
കാക്കനാട്: കങ്ങരപ്പടിയിലെ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് ഫോണുകളും മറ്റും മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. വൈക്കം ഉദയനാപുരം നേരെകടവ് ഷാജൻ ഭവനത്തിൽ ഷിജാസ് (37) നെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
2024 ഓഗസ്റ്റ് 21ന് രാത്രിയിൽ കടയിൽനിന്നും 17 മൊബൈൽ ഫോണുകൾ, ഹെഡ് സെറ്റുകളുൾ എന്നിവ മോഷണം പോയതുമൂലം 1.5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. മോഷണത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
മോഷണ വസ്തുക്കൾ പ്രതിയുടെ വീട്ടിൽനിന്നും കണ്ടെടുത്തു. കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണിയാളെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.