റോഡ് മുറിച്ചു കടക്കവെ, കാൽനടയാത്രക്കാരി മീൻവണ്ടിയിടിച്ചു മരിച്ചു
1459573
Monday, October 7, 2024 10:12 PM IST
ആലുവ: പറവൂർ റോഡിലെ സെമിനാരി പടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മീൻ വണ്ടി ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു. നീറിക്കോട് മേനലിൽ പുതുശേരി വീട്ടിൽ പി.ഡി. മിനി (43) ആണ് മരിച്ചത്.
ജോലിക്ക് പോവുകയായിരുന്ന മിനി റോഡ് മുറിച്ചു കടക്കുന്പോഴാണ് അപകടം. ആലുവ സെമിനാരിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയാണ്. ഉടനെ കരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു 10.30 ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മകൻ: ജോയൽ.