വന്യജീവി വാരാചരണത്തിൽ വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോ സന്ദര്‍ശിച്ചു
1459464
Monday, October 7, 2024 5:18 AM IST
മൂവാറ്റുപുഴ: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയയും വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോയും സംയുക്തമായി ദേശീയ വനം വന്യജീവി വാരാചരണത്തിന്റെ ഭാഗമായി വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോ സന്ദര്‍ശനവും കാലാവസ്ഥാ വ്യതിയാന ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും, ആരോഗ്യ പ്രവര്‍ത്തകരും, പരിസ്ഥിതി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോയില്‍ രാവിലെ 9 മുതല്‍ ആരംഭിച്ച സന്ദര്‍ശനത്തില്‍ വിദ്യാര്‍ഥികള്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വെര്ട്ടിബ്രേറ്റ്സ്, ഇന്‍വെര്‍ട്ടിബ്രേറ്റ്സ്, സസ്യങ്ങള്‍, ചിത്രശലഭങ്ങള്‍ എന്നിവയെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തി.
നിര്‍മല കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും വൈസ് പ്രിന്‍സിപ്പലുമായ ഡോ. ജിജി കെ. ജോസഫ്, മുന്‍ പ്രഫസറും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ഷാജു തോമസ്, അധ്യാപകരായ ഡോ. ആനി കുര്യന്, അഞ്ജു ബി. കാഞ്ഞിരക്കാട്ട്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയയുടെ അംഗങ്ങളായ ഡോ. ജോസഫ് തോമസ്, ഡോ. സി. രവീന്ദ്രനാഥ് കാമത്ത്, ഡോ. ശ്രീരാജ് കെ. ദാമോദര്‍, ചാരിസ് ആശുപത്രിയിലെ എംഎസ് കണ്‍സള്‍ട്ടന്റ് ഡോ. കെ.പി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ആർ. വീണാദേവി കാലാവസ്ഥാ മാറ്റവും ജൈവവൈവിധ്യത്തിലുണ്ടാകുന്ന സ്വാധീനങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ഡിഎഫ്ഒ ചിന്നു ജനാര്ദനന് പരിപാടിക്ക് ആതിഥേയത്വം വഹിച്ചു.