രണ്ടാം കൂനൻകുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു
1459462
Monday, October 7, 2024 5:18 AM IST
കോതമംഗലം: കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിൽ രണ്ടാം കൂനൻകുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ 6ന് ആയിരുന്നു രണ്ടാം കൂനൻകുരിശ് സത്യം നടത്തിയത്.
മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വിശ്വാസികൾ ഏറ്റുചൊല്ലി. മാർത്തോമ്മ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,
ഏലിയാസ് കീരംപ്ലായിൽ, സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണൻചേരിൽ, എബി ചേലാട്ട്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.