മണീട് സഹകരണ ബാങ്ക്: യുഡിഎഫിന് ഉജ്വല വിജയം
1459459
Monday, October 7, 2024 5:18 AM IST
പിറവം: മണീട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്വല വിജയം. ബാങ്കിന്റെ 13അംഗ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 13 നേടിയാണ് യുഡിഎഫ് ഒരിക്കൽ കൂടി ആധിപത്യം ഉറപ്പിച്ചത്. 13ൽ ആറ് സീറ്റുകൾ സംവരണ വിഭാഗത്തിലും, ഏഴ് സീറ്റുകൾ ജനറലുമാണ്.
സംവരണ വിഭാഗത്തിൽ ആറ് പേർക്ക് എതിർ പക്ഷമില്ലായിരുന്നു. ഏഴ് ജനറൽ സീറ്റുകളിലേക്ക് ഇടതുപക്ഷത്തുനിന്ന് ഒരാളാണ് മത്സരിച്ചത്. ഇതോടെ നിലവിലെ പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായ പോൾ വർഗീസ് നേതൃത്വം നൽകിയ പാനലിലെ 13 പേരും വിജയികളായി.
പോൾ വർഗീസ്, പി.ഐ.ഏലിയാസ്, ജോർജ് പി. ജോൺ, ടി.എ. മത്തായി, സി.ജി. മത്തായി, കെ.എസ്. രാജേഷ്, എ.കെ. സോജൻ എന്നിവരാണ് തെര ഞ്ഞെടുപ്പിൽ വിജയികളായത്. സംവരണ വിഭാഗത്തിൽ വി.പി. ജയമോൾ, പി.എൻ. ഷൈനി, ഗോപി അയ്യപ്പൻ, അമൽ ബാബു, ടെസി ജിനേഷ്, ബിജു വർഗീസ്. എന്നിവർ എതിരില്ലാതെ വിജയിച്ചിരുന്നു.
ആകെ 9,100 വോട്ടർമാരുള്ളതിൽ 2,414 പേർ ഞായറാഴ്ച മണീട് ഗവ ഹൈസ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനറൽ വിഭാഗത്തിലെ സി.ജി. മത്തായിക്കാണ് ഏറ്റുവും കൂടുതൽ വോട്ട് (2138). ഇടതുപക്ഷത്ത് നിന്ന് മത്സരിച്ച ഏക അംഗം അനിൽ ടി. ജോണിന് 383 വോട്ടുകൾ ലഭിച്ചു.