നിരോധിത മേഖലയിലെ മത്സ്യബന്ധനം: കർശന നടപടിയെന്ന് ഫിഷറീസ് വകുപ്പ്
1459451
Monday, October 7, 2024 5:08 AM IST
വൈപ്പിൻ: കൊച്ചി തീരത്തിന് പടിഞ്ഞാറ് നിരോധിത മേഖലയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സിംഗിൾ പോയിന്റ് മൂറിംഗിന് സമീപം മത്സ്യബന്ധനം നടത്തരുതെന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. ചില യാനങ്ങൾ ഇപ്പോൾ പരിധി ലംഘിച്ച് ഈ മേഖലയിലേക്ക് കടക്കുന്നത് പതിവായ സാഹചര്യത്തിലാണ് മുന്നറിയിപ്പത്രേ.
ക്രൂഡ് ഓയിൽ പമ്പിംഗ് സ്റ്റേഷനായ സിംഗിൾ പോയിന്റ് മൂറിംഗിൽനിന്ന് ഒരു നോട്ടിക്കൽ മൈൽ ചുറ്റളവാണ് നിരോധിത മേഖല. സുരക്ഷ കണക്കിലെടുത്ത് 2011 ൽ ഫിഷറീസ് വകുപ്പും 2014ൽ സർക്കാർ ആഭ്യന്തര വകുപ്പും ഈ മേഖല മത്സ്യബന്ധന നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഇത് ലംഘിക്കുന്ന എല്ലാത്തരം മത്സ്യബന്ധന യാനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷ് അറിയിച്ചു.