സ്ഥിരം മോഷ്ടാക്കൾ ആയുധങ്ങളുമായി ആലുവയിൽ പിടിയിൽ
1459440
Monday, October 7, 2024 4:56 AM IST
ആലുവ: സംശയാസ്പദമായി റെയിൽവേ ട്രാക്കിന് സമീപം കണ്ട സ്ഥിരം മോഷ്ടാക്കൾ ആയുധങ്ങളുമായി പിടിയിൽ. ആലപ്പുഴ ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (48), ഇടുക്കി കുമളി ചക്കുവള്ളം ആനക്കര വാഴയിൽ വീട്ടിൽ തോമസ് ജോൺ (38) എന്നിവരെയാണ് ആലുവ ടൗൺ പോലീസ് പിടികൂടിയത്.
ഇവരുടെ കൈയിലെ ബാഗിൽ നിന്ന് വീടുകൾ കുത്തിതുറക്കാൻ ഉപയോഗിക്കുന്ന രണ്ട് ഇരുമ്പ് ആയുധങ്ങൾ തുണിയിൽ പൊതിഞ്ഞ നിലയിൽ ലഭിച്ചു. ആലുവ മുനിസിപ്പൽ ടൗൺ ഹാളിന് പുറകുവശത്ത് റെയിൽപാളത്തോട് ചേർന്ന് കാടുപിടിച്ച പ്രദേശത്താണ് സംശയാസ്പദ സാഹചര്യത്തിൽ മോഷ്ടാക്കളെ കണ്ടത്.
ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്ഐ എസ്.എസ്. ശ്രീലാൽ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് തുടങ്ങിയവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.