എൻസിസി കേഡറ്റുകളെ ആദരിച്ചു
1458238
Wednesday, October 2, 2024 4:17 AM IST
മൂവാറ്റുപുഴ: നിർമല കോളജ് എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻസിസിയിൽ നേട്ടങ്ങൾ കൈവരിച്ച കേഡറ്റുകളെ ആദരിച്ചു. റിപ്പബ്ലിക്ദിന പരേഡ് ഉൾപ്പെടെ വിവിധ ക്യാന്പുകളിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് കോളജ് ആദരം ഒരുക്കിയത്. പരിപാടിയിൽ 18 കേരള ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ കേണൽ പ്രശാന്ത് നായർ വിശിഷ്ടാതിഥിയായി.
ദേശീയതലത്തിൽ എൻസിസി സംഘടിപ്പിച്ച തൽ സൈനിക് ക്യാന്പിൽ കേരള- ലക്ഷദ്വീപ് ടീമിനെ പ്രതിനിധീകരിച്ച എം.എ. അനന്തകൃഷ്ണൻ, ആദർശ് വർഗീസ് എന്നിവർക്കും ഇന്റർ ഡയറക്ടറേറ്റ് സ്പോർട്സ് ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത അമിത മനോജ്, റിപ്പബ്ലിക്ക്ദിന പരേഡിൽ പങ്കെടുത്ത അഭിഷേക് മൻമദൻ എന്നിവർക്കാണ് അനുമോദനം നൽകിയത്.
എൻസിസിയിൽ മറ്റ് പല വിഭാഗങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ കേഡറ്റുകളെയും ചടങ്ങിൽ ആദരിച്ചു. 2025 ജനുവരിയിലെ റിപ്പബ്ലിക്ക് ദിന പരേഡിലും നിർമല കോളജിലെ എട്ട് കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.