എംസി റോഡിലെ കാന നിർമാണം അശാസ്ത്രീയമെന്ന്
1458229
Wednesday, October 2, 2024 4:16 AM IST
മൂവാറ്റുപുഴ: നഗരവികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്ന് ആരേപിച്ച് മർച്ചന്റ് അസോസിയേഷൻ രംഗത്ത്. പിഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള എംസി റോഡിലെ കാന നിർമാണത്തിന്റെ ഭാഗമായി ഡെക്റ്റുകൾ സ്ഥാപിക്കുന്നതിൽ അശാസ്ത്രീയത ആരോപിച്ചാണ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയത്.
എസ്എൻഡിപി ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള കാന നിർമാണത്തിൽ മൂവാറ്റുപുഴയാറിലേക്ക് വെള്ളം സുഗമമായി ഒഴുകാനുള്ള ചെരിവല്ല നൽകുന്നതെന്നാണ് വ്യാപരികളുടെ ആക്ഷേപം.
വെള്ളം സുഗമാമായി ഒഴുക്കാൻ സാധിക്കുന്നതുവരെ നിർമാണം നിർത്തിവയ്ക്കുമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥർ അറിയിച്ചതായി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൾ പറഞ്ഞു. മുടങ്ങിക്കിടന്ന നഗരവികസന പ്രവർത്തനങ്ങൾ ഏതാനും ദിവസം മുന്പാണ് പുനരാരംഭിച്ചത്.