ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി ഉത്സവം നാളെ മുതൽ
1458213
Wednesday, October 2, 2024 3:49 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ തുടങ്ങും. വൈകിട്ട് 5.30ന് കലാ സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധാകൻ ഷാജി കൈലാസ് ഉദ്ഘാടനംചെയ്യും.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിക്കും. പി.ആർ. ശ്രീജേഷ് മുഖ്യാതിഥിയാവും. നാലിന് രാവിലെ ഏഴിന് നവരാത്രി സംഗീതോൽസവം ഉദ്ഘാടനം. വൈകിട്ട് രണ്ട് വേദികളിലായി കോൽകളി, മോഹിനിയാട്ടം, കഥകളി, ഭജന, കൈകൊട്ടിക്കളി, വീണക്കച്ചേരി,
10ന് സിനിമ താരം നവ്യ നായരുടെ ഭരതനാട്യം, രാവിലെ നൃത്തോൽസവം, 11ന് ദുർഗാഷ്ടമി ദിനത്തിൽ രാവിലെ നടൻ ജയറാമിന്റെ നേതൃത്വത്തിൽ പവിഴമല്ലിത്തറ മേളം, രാത്രി ചലച്ചിത്ര താരം രചന നാരായണൻ കുട്ടിയുടെ കുച്ചിപ്പുടി, വിധുപ്രതാപിന്റെ ഭക്തി ഗാനമേള.
12ന് രാവിലെ പെരുവനം കുട്ടൻമാരാരുടെ മേളം, വൈകിട്ട് 8.30ന് വിളക്കിനെഴുന്നളളിപ്പ്. 10ന് വൈകിട്ട് 4ന് പൂജവയ്പും 13ന് രാവിലെ 8.30ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.