മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ മൂവാറ്റുപുഴ സർക്കിൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബമേളയും ഓണാഘോഷവും സംഘടിപ്പിച്ചു.
കെഎസ്പിപിഡബ്യൂഎ എറണാകുളം ജില്ലാ പ്രസിഡന്റും മുൻ എസ്പിയുമായിരുന്ന ടോമി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുടവൂർ പ്രസിഡൻസി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുത്തു.