ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന് 30 ലക്ഷം
1454585
Friday, September 20, 2024 3:23 AM IST
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് കെട്ടിടം നിർമിക്കാനായി സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചു. നാഷണൽ ആയുഷ്മിഷൻ്റെ സ്റ്റേറ്റ് ആക്ഷൻ ആനുവൽ പ്ലാനിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
പഞ്ചായത്ത് ഭരണസമിതി ഏറെ നാളായി നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. കെട്ടിട നിർമാണത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ മന്ത്രി വീണ ജോർജിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. ചിറ്റാറ്റുകര നിവാസികളുടെ ഏറെ നാളായുള്ള ആഗ്രഹമാണ് ഇതോടെ ഫലം കണ്ടത്.