പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
1454325
Thursday, September 19, 2024 3:53 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11നു നടക്കും. മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാർ വരണാധികാരിയായിരിക്കും.
യുഡിഎഫ് സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് ഇടതുമുന്നണിയിലേക്കു കൂറുമാറിയതിനെതുടർന്ന് അയോഗ്യനായി പുറത്തുപോയതു മൂലമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
13 അംഗ ഭരണസമിതിയിൽ യുഡിഎഫ് (അഞ്ച്), എൽഡിഎഫ് (ആറ്), സ്വതന്ത്ര (ഒന്ന്) എന്നിങ്ങനെയാണ് കക്ഷിനില.