കന്നി 20 പെരുന്നാൾ; നേർച്ച കഞ്ഞി വിതരണ പന്തൽ കാൽനാട്ട് നടത്തി
1454320
Thursday, September 19, 2024 3:52 AM IST
കോതമംഗലം: തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നേർച്ച കഞ്ഞി വിതരണം ചെയ്യുവാനുള്ള പന്തലിന്റെ കാൽനാട്ട് നിർവഹിച്ചു. രണ്ടിന് രാവിലെ എട്ട് മുതൽ രാത്രി 12 വരെ പള്ളിയിൽ വരുന്ന മുഴുവൻ തീർഥാടകർക്കും ഭക്ഷണം നൽകുന്നതിനായി ഒരുക്കുന്ന പടുകൂറ്റൻ പന്തലിന്റെ കാൽനാട്ട് വികാരി ഫാ. ജോസ് പരത്തുവയലിൽ നിർവഹിച്ചു.
യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിങ്കൽ ധൂപപ്രാർഥനയ്ക്ക് ശേഷം ഘോഷയാത്രയായാണ് പ്രത്യേകം തയാറാക്കിയ അലങ്കരിച്ച കാൽ മൈതാനത്തിലേക്ക് കൊണ്ടുപോയത്. ആന്റണി ജോണ്‍ എംഎൽഎ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കണ്‍വീനർ കെ.എ. നൗഷാദ്,
സഹവികാരിമാരായ ഫാ. ജോസ് തച്ചേതുകുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, എബി ചേലാട്ട്, ബിനോയി മണ്ണൻചേരിൽ, റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.