എന്‍എസ്എസ് സപ്തദിന ക്യാമ്പ് തുടങ്ങി
1454313
Thursday, September 19, 2024 3:35 AM IST
അങ്കമാലി: മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥിനികളുടെ സപ്തദിന ക്യാമ്പിന് നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് സ്കൂളില്‍ തുടക്കംകുറിച്ചു. നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനില്‍ ഉദ്ഘാടനം ചെയ്തു. എജ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. എ.വി. റോസിലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതന്, വാര്‍ഡ് മെമ്പര്‍ എന്‍.എസ്. അര്‍ച്ചന, മാര്‍ അത്തേനേഷ്യസ് സ്കൂള്‍ പിടിഎ പ്രസിഡന്റ് ടി.കെ. അനില്‍കുമാര്‍, മോര്‍ണിംഗ് സ്റ്റാര്‍ കോളജ് പിടിഎ വൈസ് പ്രസിഡന്റ് എന്‍.സി. ജോസഫ്,
അസിസ്റ്റന്റ് സ്റ്റാഫ് സെക്രട്ടറി ഡോ. റിന്റു മേരി സെബാസ്റ്റ്യന്‍, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. നവ്യ ആന്റണി, ഡോ. എം.ബി. രശ്മി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് 22 നു സമാപിക്കും.